ADVERTISEMENT

ഇലകമൺ ∙ പഞ്ചായത്തിലെ പതിനാലാം വാർഡ് തേരിക്കൽക്കുന്ന് കോളനിയിലെ സരസ്വതിയുടെ(68) വീടിന്റെ മേൽക്കൂര കഴിഞ്ഞദിവസത്തെ മഴയിൽ തകർന്നു. വീട്ടിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങളായ 9 പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയാണു സംഭവം. വീടിന്റെ മേൽക്കൂര ഇളകി താഴെ പതിക്കുകയായിരുന്നുവെന്നു കുടുംബാംഗങ്ങൾ പറയുന്നു.  ശോച്യാവസ്ഥയിലായിരുന്ന വീടിനു പകരം പഞ്ചായത്ത് സഹായത്തോടെ ഭവനനിർമാണത്തിന് പലതവണ അപേക്ഷകൾന ൽകിയിട്ടും പരിഗണിച്ചില്ലെന്നും വില്ലേജ് അധികാരികൾ അടക്കം വീടിന്റെ ജീർണാവസ്ഥയിലായ കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സരസ്വതി പറയുന്നു.

trivandrum-tree-fallen
കോരാണി പണയിൽ വീട്ടിൽ സത്യന്റെ പുരയിടത്തിൽ നിന്ന മരം കടപുഴകി വൈദ്യുതലൈനുകൾക്കു മുകളിൽ പതിച്ചപ്പോൾ .

സരസ്വതിയും മക്കളും പേരക്കുട്ടികളും അടങ്ങിയ കുടുംബമാണു വീട്ടിൽ കഴിയുന്നത്. മേൽക്കൂര തകർന്നതിനാൽ പരിസരവാസി നൽകിയ ടാർപോളിൻ വീടിനു മേൽ വിരിച്ചാണ് ഇപ്പോൾ വീട്ടുകാർ മഴ നനയാതെ ഇരിക്കുന്നത്. അതേസമയം പിഎംഎവൈ പദ്ധതിയിൽ ഇവരുടെ പേരുണ്ടെന്നും ലൈഫ് പദ്ധതി അന്തിമ ലിസ്റ്റ് ആയില്ലെന്നും വാർഡ് അംഗമായ ജിഷ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സഹായം വേഗത്തിൽ ലഭ്യമാക്കാൻ സെക്രട്ടറിക്ക് അപേക്ഷ നൽകുമെന്നും ഇവർ പറഞ്ഞു.

ആറ്റിങ്ങൽ ∙ കോരാണി പണയിൽ വീട്ടിൽ സത്യന്റെ പുരയിടത്തിൽ നിന്ന മരം കടപുഴകി റോഡിന് കുറുകെ വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിലൂടെ മരം പതിച്ചതിനാൽ വൈദ്യുതി ലൈനുകൾ തകർന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി .

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com