വിവാഹവും ബിരുദ പരീക്ഷയും ഒന്നിച്ചെത്തി; അബിനയ്ക്ക് അവിസ്മരണീയ ദിനമായി

(1) വധുവിന്റെ വേഷമണിഞ്ഞ് ബിരുദ പരീക്ഷ എഴുതാനെത്തിയ അബിന പാങ്ങോട് മന്നാനിയ്യ കോളജിൽ. (2) വിവാഹ വേഷത്തിൽ രാവിലെ കോളജിൽ എത്തി പരീക്ഷയിൽ പങ്കെടുത്ത ശേഷം അബിന കോളജിൽ നിന്നു കാഞ്ഞിരത്തുംമൂട്ടിലെ ഓഡിറ്റോറിയേത്തിലേയ്ക്ക് പോകാൻ ഇറങ്ങുന്നു.
SHARE

പാങ്ങോട് ∙ വിവാഹ ദിനവും ബിരുദ പരീക്ഷ ദിവസവും ഒന്നിച്ചെത്തിയതു അബിനയ്ക്ക് അവിസ്മരണീയ ദിനമായി. മന്നാനിയ്യ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാം വർഷ ബികോം കോ ഓപറേഷൻ വിദ്യാർഥിനിയും കടയ്ക്കൽ കാഞ്ഞിരത്തുംമൂട് അബിന മൻസിലിൽ സഫറുല്ലയുടെയും നബീസത്തിന്റെയും മകളുമായ അബിനയുടെ വിവാഹ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ 12ന് നടത്താനിരുന്ന വൈവ പരീക്ഷ മാറ്റി വച്ചതിനെത്തുടർന്നാണ് പരീക്ഷയും വിവാഹവും ഒരേ ദിവസത്തിലായത്. ബന്ധുക്കളോടൊപ്പം രാവിലെ 10ന് പരീക്ഷയ്ക്കെത്തി പങ്കെടുത്ത ശേഷം കൃത്യ സമയത്തു തന്നെ 7 കിലോമീറ്റർ അകലെയുള്ള വിവാഹ വേദിയിലെത്തുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA