ADVERTISEMENT

തിരുവനന്തപുരം ∙  ട്രെയിൻ യാത്രയ്ക്കിടെ എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വെടിയുണ്ട അടങ്ങിയ ബാഗ് കവർന്നു. തിരുവനന്തപുരം ആക്കുളം എയർഫോഴ്സ് ഓഫിസ് ഉദ്യോഗസ്ഥൻ കണ്ണൂർ സ്വദേശി സുകേഷിന്റെ പക്കലുണ്ടായിരുന്ന 20 വെടിയുണ്ടകളാണ് ബാഗ് ഉൾപ്പെടെ കവർന്നത്.  ചെന്നൈയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ചെന്നൈ എക്സ്പ്രസിൽ ഇന്നലെ തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു കവർച്ച.

കോയമ്പത്തൂർ കഴിഞ്ഞപ്പോഴാണ് ബാഗ് മോഷണം പോയ വിവരം അറിഞ്ഞത്. തുടർന്ന് എയർഫോഴ്സ് ഓഫിസിൽ വിവരം അറിയിച്ച ശേഷം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി പരാതി നൽകി. വെടിയുണ്ട അടങ്ങിയ ബാഗ് ഒഴികെ സുകേഷിന്റെ പക്കൽ നിന്നും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുകേഷിന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് കേസ് കോയമ്പത്തൂർ റെയിൽവേ പൊലീസിന് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com