ADVERTISEMENT
പാങ്ങോട്∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്കു ഗുരുതര പരുക്കേറ്റു. പാങ്ങോട് മണക്കോട് ഫാത്തിമാ മൻസിലിൽ നുജുമുദ്ദീൻ നജീബാ ദമ്പതികളുടെ മകൻ അബ്ദുൽ റഹ്മാൻ(14)നാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പഴവിളയ്ക്കു സമീപത്താണ് സംഭവം. ട്യൂഷനു വേണ്ടി അധ്യാപികയുടെ വീട്ടിലെത്തിയ കുട്ടി മറ്റു കൂട്ടുകാർ വന്നോ എന്നറിയാൻ വീട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി. ഈ സമയം എതിർ ദിശയിൽ നിന്നും പാഞ്ഞടുത്ത കാട്ടുപന്നി വീടിനു മുന്നിലിട്ട് കുട്ടിയെ നിരവധി തവണ കുത്തി പരുക്കേൽപ്പിച്ചുവെന്നു നാട്ടുകാർ പറയുന്നു. കഴുത്തിനും നട്ടെല്ലിനും കൈക്കും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com