ADVERTISEMENT

കാട്ടാക്കട ∙ താലി കെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാൻ വരൻ തയാറായില്ല. വധുവിനെ വീട്ടുകാർ വധുവിന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി.. പാപ്പനംകോട് സ്വദേശിയാണ് വരൻ.വധു ഒറ്റശേഖരമംഗലം സ്വദേശിനി. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ ക്രൈസ്തവ ആചാരപ്രകാരമുള്ള  ശുശ്രൂഷകൾ ആദ്യ ഘട്ടം പൂർത്തിയാക്കി വരൻ വധുവിനു താലി ചാർത്തി. മോതിരവും കൈമാറി. വരനും വധുവും അൾത്താരയ്ക്ക് മുന്നിൽ കാർമികരായ വൈദികർക്ക് മുന്നിൽ വിവാഹ ഉടമ്പടി എടുക്കലായിരുന്നു അടുത്ത ചടങ്ങ്. എന്നാൽ ഇതിനു വരൻ തയാറായില്ല.

റജിസ്റ്ററിൽ ഒപ്പു വച്ചതുമില്ല. ഇതോടെ വധുവിന്റെ വീട്ടുകാരും വിവാഹത്തിനു എത്തിയവരും പകച്ചു.  വൈദികരും വരന്റെ ബന്ധുക്കളുമൊക്കെ നിർബന്ധിച്ചിട്ടും ഉടമ്പടി ചൊല്ലാൻ വരൻ തയാറാകാതെ വന്നതോടെ വധുവിനെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നാലെ വരനും കൂട്ടരും കാട്ടാക്കട സ്റ്റേഷനിലെത്തി വധുവിനെ വീട്ടുകാർ കൂട്ടിക്കൊണ്ടു പോയതായി പരാതി പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമ്പടി ചൊല്ലാൻ തയാറാകാത്തതാണ് കാരണമെന്ന് അറി‍ഞ്ഞത്. വിവാഹ റജിസ്റ്ററിൽ ഒപ്പ് വെയ്ക്കാത്തതിനാൽ വിവാഹിതനായി എന്നതിനു രേഖയില്ലെന്നു കൂടി അറിയിച്ചതോടെ വരനും കൂട്ടരും പരാതി രേഖാമൂലം നൽകാതെ മടങിയെന്നു കാട്ടാക്കട പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com