ADVERTISEMENT

ആര്യനാട്∙ പഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിൽ മീനാങ്കൽ അനുഗ്രഹ നഗറിൽ നിന്ന് പന്നിക്കാലയിലേക്ക് പോകുന്ന റോഡ് തകർന്നതോടെ കാൽനടയാത്ര പോലും ദുരിതത്തിൽ. നാട്ടുകാർ ഒട്ടേറെ തവണ അധികൃതറെ വിവരം അറിയിച്ചിട്ടും നടപടിയില്ല. 2 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ തുടക്കത്തിൽ കുറച്ച് ഭാഗം ടാറിങ്ങും തുടർന്ന് കോൺക്രീറ്റും ചെയ്തിട്ടുണ്ട്. ശേഷിച്ച ഒരു കിലോമീറ്റർ ദൂരമാണ് യാത്ര ദുരിതപൂർണം ആയത്.

റോഡിലെ മണ്ണ് മഴവെള്ളം കെ‌ാണ്ടുപോയതോടെ ആണ് ഇത്. ഇൗ ഭാഗത്ത് ഇരുചക്ര വാഹനയാത്ര നടത്തുന്നവർക്ക് സർക്കസുകാരന്റെ മെയ്‌വഴക്കം വേണമെന്ന നിലയിലാണ്. പട്ടിക വർഗക്കാർ ഉൾപ്പെടെയുള്ള ഒട്ടേറെ കുടുംബങ്ങളുടെ യാത്രയ്ക്കുള്ള ആശ്രയമാണ് ഇൗ റോഡ്. കഴിഞ്ഞ ദിവസം ഒരു ഓട്ടോ റോഡിൽ മറിയുകയും ചെയ്തു. റോഡിൽ ശേഷിച്ച ഭാഗത്ത് കോൺക്രീറ്റോ, ടാറിങ്ങോ നടത്തുന്നതിന് അധികൃതറുടെ ഭാഗത്ത് നിന്ന് ഉടനടി നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com