ADVERTISEMENT

നെയ്യാറ്റിൻകര ∙ ദിവസങ്ങളായി തുടരുന്ന മഴയിൽ തീരദേശം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിൽ അമർന്നു. പൂവാർ മുതൽ അടിമലത്തുറ വരെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. റോഡുകളിലും വെള്ളക്കെട്ട്. ആവശ്യം വന്നാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നു തഹസിൽദാർ ശോഭ സതീഷ് അറിയിച്ചു. മഴ കാരണം നിലവിൽ കൂടുതൽ ദുരിതം അനുഭവിക്കുന്നത് തീരദേശത്തെ ജനങ്ങളാണ്. തീരദേശത്തെ പൂവാർ, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, കൊച്ചുപള്ളി, അടിമലത്തുറ തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറി.

ഇവ പമ്പ് ചെയ്തു നീക്കാൻ കലക്ടറുടെ നിർദേശ പ്രകാരം തഹസിൽദാർ നടപടി സ്വീകരിച്ചു. ഓടകൾ അടഞ്ഞതു കാരണം റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. പുതിയ തുറയ്ക്ക് സമീപം പള്ളം, കൊച്ചുതുറ, കരുംകുളം പ്രദേശങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ട്. നിലവിൽ കൃഷിയിടങ്ങളിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മറ്റും വൈദ്യുതി ചിലയിടങ്ങളിൽ മുടങ്ങി. അതേസമയം വീടുകൾ തകർന്നത് ഉൾപ്പെടെ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നെയ്യാറിലും ജലനിരപ്പ് ഉയർന്നുവെങ്കിലും ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com