ചെസിൽ നേട്ടങ്ങളുടെ കളങ്ങൾ കീഴടക്കി ഗൗതം കൃഷ്ണ

trivandrum-gautham-krishna-chess
അണ്ടർ 12 ചെസ് ചാംപ്യൻ ഗൗതം കൃഷ്ണ
SHARE

തിരുവനന്തപുരം ∙ അണ്ടർ 12 വിഭാഗത്തിൽ ദേശീയ ചെസ് ചാംപ്യൻ, സംസ്ഥാന സീനിയർ റാപ്പിഡ് ചെസ് ചാംപ്യൻ, സംസ്ഥാന തലത്തിൽ അണ്ടർ 18, 14, 12 വിഭാഗങ്ങളിൽ ചാംപ്യൻ, ടി.കെ.ജോസഫ് മെമ്മോറിയൽ ഓൾ സ്കൂൾ സംസ്ഥാന തല റാപ്പിഡ് ചെസ് ചാംപ്യൻ, തിരുവനന്തപുരം ജില്ലാ അണ്ടർ 18, 14 വിഭാഗങ്ങളിൽ ചാംപ്യൻ. കഴിഞ്ഞ അഞ്ച‍ു മാസത്തിനിടയിൽ എച്ച്.ഗൗതം കൃഷ്ണ എന്ന പതിനൊന്നുകാരന്റെ നേട്ടങ്ങളാണിതെല്ലാം.

കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ ഏഴാം ക്ലാസ് വിദ്യാർഥി ഗൗതമിന് ഇനി പങ്കെടുക്കാനുള്ളത് മാലദ്വീപിൽ നടക്കുന്ന വെസ്റ്റേൺ ഏഷ്യ ചെസ് ചാംപ്യൻഷിപ്, ഇന്തൊനീഷ്യയിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്, ജോർജിയയിൽ നടക്കുന്ന വേൾഡ് കെഡറ്റ് അണ്ടർ 12 ചാംപ്യൻഷിപ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിലാണ്. കഴിഞ്ഞ രണ്ടു വർഷം ചെസ് മത്സരങ്ങളെല്ലാം ഓൺലൈൻ ആയി നടന്നതിനാൽ കാര്യമായ ചെലവുണ്ടായില്ലെന്ന് ഗൗതം കൃഷ്ണയുടെ അച്ഛൻ പൊതുമരാമത്ത് വകുപ്പിലെ ഡപ്യൂട്ടി ആർക്കിടെക്ട് കൊടുങ്ങാനൂർ കെസിആർഎ 25 ൽ ഹരി പുരുഷോത്തമൻ പറയുന്നു. എന്നാൽ, ഇനി നടക്കാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ഗൗതമിനും ഒപ്പം പോകേണ്ടയാൾക്കും മാത്രം ഏകദേശം 14 ലക്ഷം രൂപ കണ്ടെത്തേണ്ടി വരും. 

രണ്ടാം ക്ലാസ് മുതലാണ് ഗൗതം ചെസ് കളിക്കാൻ തുടങ്ങിയത്. മാതാപിതാക്കൾ പ്രോത്സാഹനവും നൽകി. ജി.എസ്.ശ്രീജിത്ത് ആണ് ഇപ്പോൾ പരിശീലകൻ. രാജ്യാന്തര മത്സരങ്ങൾക്കായി മികച്ച പരിശീലനവും വേണ്ടി വരും. സർക്കാർ തലത്തിൽ സഹായത്തിനായി വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ ഗൗതമിന്റെ മാതാപിതാക്കൾ നിവേദനം നൽകിയിട്ടുണ്ട്. സ്വകാര്യ സ്പോൺസർഷിപ്പിനും ശ്രമിക്കുന്നുണ്ട്. വി.എസ്.സിനിതയാണ് ഗൗതമിന്റെ അമ്മ. ഫോൺ : 99958 34733.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA