ADVERTISEMENT

ചിറയിൻകീഴ് ∙ താഴംപള്ളി അത്ഭുതകാശിരൂപ മാതാവിന്റെ മുതലപ്പൊഴി തുറമുഖത്തിനു സമീപമുള്ള കുരിശടിയിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ തകർത്ത്  കവർച്ച.  മോഷ്ടാക്കൾ കാശിരൂപമാതാവിന്റെ വിഗ്രഹത്തിനു സമീപം സ്ഥാപിച്ചിരുന്ന രണ്ടു കാണിക്ക വഞ്ചികളുടേയും പൂട്ടുകൾ തകർത്ത് പണം അപഹരിച്ചു.  പുലർച്ചെ കുരിശടിയിലെത്തിയ പള്ളിപരിപാലനസമിതിയംഗമാണു  കവർച്ച നടന്ന വിവരമറിയുന്നത്. 

തുടർന്നു അഞ്ചുതെങ്ങ് പൊലീസിനെ വിവരമറിയിച്ചു. ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നു സമിതി സെക്രട്ടറി ജെയിംസ് വിറ്റാലിസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം പൂർത്തിയാക്കി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മോഷ്ടാക്കൾക്കായി തിരച്ചിൽ ആരംഭിച്ചതായി അഞ്ചുതെങ്ങ് പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com