വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ ആക്രമണം; 3 പേർ പിടിയിൽ

trivandrum-arrested
വെള്ളറട പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചകേസിൽ പിടിയിലായവർ
SHARE

വെള്ളറട∙ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ ആക്രമിക്കുകയും പൊലീസ് വാഹനം കേടാക്കുകയും ചെയ്ത 3 അംഗ സംഘത്തെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. മാറനല്ലൂർ കാവുവിള വീട്ടിൽ റെനി ജോൺ(33), കാഞ്ഞിരംകോട് കുളത്തുമ്മൽ സ്വദേശി നിതിൻ(28), കാട്ടാക്കട അയണിവിള വീട്ടിൽ ഷൈജു(37) എന്നിവരാണ് ജയിലിലായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതികൾ 3 പേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലേക്കെത്തിക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ചതും പൊലീസ് വാഹനം കേടാക്കിയതും. നെട്ടയിൽ വന്ന് മടങ്ങുകയായിരുന്നു സംഘം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA