സർക്കാരിന്റെ ഒന്നാം വാർഷികം : വിനാശത്തിന്റെ വർഷം ആചരിച്ച് യുഡിഎഫ്

trivandrum-vd-satheeshan
എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികം വിനാശവികസനത്തിന്റെ ഒന്നാം വാർഷികമായി യുഡിഎഫ് ആചരിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കാക്കനാട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു. കെ.ബാബു എംഎൽഎ, പി.സി.തോമസ്, കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബഹനാൻ എംപി, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ജോണി നെല്ലൂർ തുടങ്ങിയവർ സമീപം.
SHARE

തിരുവനന്തപുരം∙ ഇടതു സർക്കാരിന്റെ ഒന്നാം വാർഷികം ‘വിനാശത്തിന്റെ വർഷമായി’ യുഡിഎഫ് ആചരിച്ചു. പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ 1300 കേന്ദ്രങ്ങളിൽ യുഡിഎഫ് സായാഹ്ന ധർണ സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിൽ കാക്കനാട് നിർവഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും എം.എം.ഹസൻ തിരുവനന്തപുരത്തും പി.ജെ ജോസഫ് ഇടുക്കിയിലും എ.എ അസീസ് കൊല്ലത്തും ഉദ്ഘാടനം ചെയ്തു. 

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തിരുവല്ലയിൽ പി.ജെ.കുര്യനും പത്തനംതിട്ടയിൽ ആന്റോ ആന്റണി എംപിയും മലപ്പുറത്ത് കുറുക്കോളി മൊയ്തീൻ എംഎൽഎയും കോഴിക്കോട് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണനും കണ്ണൂരിൽ മേയർ ടി.ഒ.മോഹനനും പാലക്കാട് യുഡിഎഫ് ജില്ലാ ചെയർമാൻ ബാലഗോപാലും ധർണ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ, സി.പി.ജോൺ, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ജി.ദേവരാജൻ, രാജൻബാബു തുടങ്ങിയവർ വിവിധ ഇടങ്ങളിൽ ധർണയിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA