പതിമൂന്നുകാരിയെ പീഡിപ്പിച്ചു: 2 യുവാക്കൾ പൊലീസ് പിടിയിൽ

trivandrum-rapists
ജീവൻ, ഷാൻരാജ്.
SHARE

കോവളം ∙ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ കോവളം പൊലീസ് പിടികൂടി. സംഭവത്തിൽ കൂടുതൽ പ്രതികളുൾപ്പെട്ടിട്ടുണ്ടെന്നു പൊലീസ്. ബാലരാമപുരം ആർസി സ്ട്രീറ്റിൽ തോട്ടത്തുവിളാകം വീട്ടിൽ നിന്നു അതിയന്നൂർ ബ്ലോക്ക് ഓഫിസിനു സമീപം മംഗലത്തുകോണം കടകമ്പിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജീവൻ(20), കരിയ്ക്കകം ഇരുമ്പ് പാലത്തിന് സമീപം ആറ്റുവരമ്പത്ത് ടിസി 76/1690 ലെ വീട്ടിൽ നിന്നും പളളിച്ചൽ മലയം പാമാംകോട് എംഎൽഎ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഷാൻരാജ്(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

9 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ കാട്ടായിക്കോണത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് കോവളം എസ്എച്ച്ഒ ജി.പ്രൈജു പറഞ്ഞു. ഷാനിനെ ഇൻസ്റ്റാഗ്രാമിലൂടെയും ജീവനെ ഒരു വർഷം മുൻപ് ഗെയിമിലൂടെയും ആണ് പെൺകുട്ടി പരിചയപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA