ADVERTISEMENT

വെള്ളനാട്∙ നാട്ടുകാർ നോക്കിനിൽക്കെ  വൈദ്യുതി തൂണിൽ കയറി 11 കെവി ലൈനിൽ പിടിക്കുന്നതിനിടെ ഷോക്കേറ്റ് നിലത്ത് വീണ പുനലാൽ ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ ആർ.സ്റ്റാൻലി (53)  മരിച്ചു. ഇന്നലെ രാവിലെ 9.15 ഒ‌ാടെ ചക്കിപ്പാറ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ ആണ് സംഭവം. കടയുടെ മുൻപിൽ ഇരിക്കുകയായിരുന്ന സ്റ്റാൻലി പൊടുന്നെയാണ് വൈദ്യുത തൂണിൽ കയറിയത്. 

മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.  പുരയിടത്തിന്റെ മതിലിൽ വാരിയെല്ല് ഇടിച്ച് വീണ ശേഷമാണ് നിലം പതിച്ചത്. ഷോക്കേറ്റതു മൂലം സ്റ്റാൻലിയുടെ ദേഹത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായതായി പൊ‍‌ലീസ് പറഞ്ഞു. ഭാര്യ അംബിക . മക്കൾ അജി, അജിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com