ADVERTISEMENT

തിരുവനന്തപുരം∙ ചെല്ലമംഗലം ജനതാ റസിഡന്റ്സ് അസ്സോസിയേഷൻ സ്തനാർബുധ ഗവേഷണ രംഗത്ത് വലിയ സംഭാവനകൾ നൽകികൊണ്ടിരിക്കുന്ന തിരുവനന്തപുരം സ്നേഹിതാ വിമൻസ് ഹെൽത്ത് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീകാര്യം മേഖലയിലെ റസിഡന്റ്സ് അസ്സോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാസുമായി (FRAS)  സഹകരിച്ച് സ്തനാർബുദരോഗനിർണ്ണയവും ബോധവൽക്കരണവും സംഘടിപ്പിക്കുന്നു. 

 

ചെന്നാവൂർ പുണർതം ആഡിറ്റോറിയത്തിൽ 29–05–2022 ഞായറാഴ്ച രാവിലെ 9 മണിക്ക് നഗരസഭാ ചെല്ലമംഗലം ഡിവിഷൻ കൗൺസിലർ സി. ഗായത്രിദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. മുൻ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. രമാദേവി, ആർ.സി.സി സർജിക്കൽ ഓങ്കോളജി മേധാവി ഡോ. പോൾ അഗസ്റ്റിൻ, പ്രശസ്ത സിനിമാ സീരിയൽ ആർട്ടിസ്റ്റ് കാർത്തിക കണ്ണൻ എന്നിവർ അതിഥികളായി എത്തുന്നു. ഗോകുലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറും സ്നേഹിതാ ഹെൽത്ത് ഡയറക്ടറുമായ ഡോ. റജി പോൾ ക്യാമ്പിന് നേതൃത്വം നൽകുന്നു. ഡോ. പ്രീത എം.പി, ഡോ. പൂജാ എസ്. നായർ എന്നിവരും അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രി, ആസ്റ്റർ ലാബ്, തിരുവനന്തപുരം വിശ്വാസ് കമ്മ്യൂണിറ്റ് മെഡിക്കൽ സർവീസസ്, കരിയം എന്നിവരും ക്യാമ്പുമായി സഹകരിക്കുന്നു. സ്തനാർബുദ രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് കെ.ജി ബാബു വട്ടപ്പറമ്പിൽ, ഡോ. റജി പോൾ എന്നിവർ അറിയിക്കുന്നു. 

 

പി. തുളസീധരൻപിള്ള 

ജനറൽ സെക്രട്ടറി 

ജനതാ റസിഡന്റ്സ് അസോസിയേഷൻ 

ചെല്ലമംഗലം  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com