ADVERTISEMENT

നെടുമങ്ങാട്∙ വിഎസ്‌എസ്‌സിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ പേരിൽ നിന്നു കോടികൾ തട്ടിയ കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽകുമാറി(42) നെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു.പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതി പ്രകാരം വിഎസ്‌എസ്‌സിയുടെ തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നീ കേന്ദ്രങ്ങളിൽ സ്വീപ്പർ, പ്യൂൺ, പിആർഒ, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ, എൻജിനിയർ തുടങ്ങി  വിവിധ തസ്തികകളിലേക്ക് 750 ഒഴിവുകൾ ഉണ്ടെന്നും വിഎസ്‌എസ്‌സി റിക്രൂട്ട്മെന്റ് ബോർഡിലെ തലവൻ മുഖേന ജോലി വാങ്ങി കൊടുക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 

തുമ്പ വിഎസ്‌എസ്‌സിയിലെ പഴ്‌സനൽ ആൻഡ് ജനറൽ അഡ്മിനിസ്ട്രേഷൻ സീനിയർ ഹെഡ് ബി. അനിൽകുമാർ നൽകിയ പരാതിയെത്തുടർന്നായിരുന്നു പൊലീസ് അന്വേഷണവും അറസ്റ്റും. ഈ കേസിൽ  28 പേർ മൊഴി നൽകി.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലായി ഒട്ടേറെപ്പേർ  തട്ടിപ്പിന് ഇരയായെന്നാണ് സൂചന .പ്രാഥമിക അന്വേഷണത്തിൽ 2.5 കോടി രൂപയുടെ  സാമ്പത്തിക ഇടപാടുകൾ പ്രതിയുടെ അക്കൗണ്ട് വഴി നടന്നിട്ടുള്ളതായും പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com