ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടംതിരിയുന്ന സർക്കാരിനു മേൽ മറ്റൊരു ഭാരമായി ഇൗ മാസത്തെ കൂട്ട വിരമിക്കൽ. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ആകെ 10,207 ജീവനക്കാരാണ് ഇൗ മാസം വിരമിക്കുന്നത്. ഇൗ വർഷം ആകെ വിരമിക്കുന്ന 20,719 സർക്കാർ ജീവനക്കാരിൽ പകുതി പേരും ഇൗ ഒറ്റമാസം പടിയിറങ്ങുന്നതിനാൽ 1000 കോടിയിലേറെ രൂപയാണ് മേയ്, ഏപ്രിൽ മാസങ്ങളിലായി സർക്കാരിനു ചെലവിടേണ്ടി വരിക. ഇതിനും ശമ്പളവും പെൻഷനും നൽകാനും  5000 കോടി രൂപ സർക്കാർ അടുത്തയാഴ്ച കടമെടുക്കും. 

ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണു മേയിൽ കൂട്ട വിരമിക്കൽ വരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് ട്രഷറി നിയന്ത്രണമുണ്ട്. എന്നാൽ, പെൻഷൻ‌ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് ഇൗ തടസ്സം ബാധികമാകില്ലെന്നാണു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അണ്ടർ സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറി വരെയുള്ള റാങ്കിൽപ്പെട്ട 31 പേരാണ് സെക്രട്ടേറിയറ്റിൽ നിന്ന് ഇൗ മാസം വിരമിക്കുന്നത്.

വിരമിക്കുന്നവർക്കു ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ പെൻഷൻ ആനുകൂല്യങ്ങളാണ് നൽകേണ്ടത്. 10 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവരുണ്ട്. ട്രഷറി നിയന്ത്രണം ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇവർ. പൊതുഭരണം – 81, ധനം – 24, നിയമം – 7 എന്നിങ്ങനെയാണ് സെക്രട്ടേറിയറ്റിൽ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ കണക്ക്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്എഫ്ഇയിൽ നിന്ന് 119 പേരും കെഎസ്ഇബിയിൽ നിന്ന് 870 പേരും വിരമിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com