രാഷ്ട്രപതിക്ക് യാത്രയയപ്പ്

trivandrum-president-returning
കേരള സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന രാഷ്ട്രപതി റാംനാഥ് കോവിന്ദിനെയും കുടുംബത്തെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭാര്യ രേഷ്മ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രയാക്കുന്നു
SHARE

തിരുവനന്തപുരം∙ കേരള നിയമസഭ സംഘടിപ്പിച്ച ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മടങ്ങി. ഇന്നലെ വൈകിട്ട് 5.20നു വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽനിന്നു വിമാനമാർഗം പുണെയിലേക്കാണു കുടുംബസമേതം പുറപ്പെട്ടത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, കലക്ടർ നവജ്യോത് ഖോസ, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ തുടങ്ങിയവർ രാഷ്ട്രപതിയെ യാത്ര അയയ്ക്കാനെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA