പിഎസ്‍സി റാങ്ക് പട്ടിക കുറ്റമറ്റതാണെന്ന് തെളിയിച്ചാൽ ഒരു ലക്ഷം രൂപ സമ്മാനം !
Mail This Article
×
തിരുവനന്തപുരം ∙ ഒരു ലക്ഷം രൂപ ഇനാം. സമ്മാനം കിട്ടാൻ ചെറിയൊരു കാര്യംചെയ്താൽ മതി– മലപ്പുറം ജില്ലയിലെ എൽപി സ്കൂൾ ടീച്ചർ ഷോർട് ലിസ്റ്റിന്റെ മുഖ്യപട്ടികയിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയിരിക്കുന്നത് പിഎസ്‍സി മാനദണ്ഡം പാലിച്ചും ജില്ലയിലെ ഒഴിവിന് ആനുപാതികമായും ആണെന്നും ഇതേ തസ്തികയിൽ എല്ലാ ജില്ലയിലെയും അനുപാതം ഒരുപോലെയാണെന്നും തെളിയിക്കണം.
പിഎസ്‍സി ചെയർമാന്റെ സ്വന്തം ജില്ലയായ മലപ്പുറത്തു നിന്നുള്ള എൽപി സ്കൂൾ ടീച്ചർ ഉദ്യോഗാർഥികളുടേതാണ് വെല്ലുവിളി. ഇവർ 165 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുകയാണ്. തെളിവുള്ളവർ 96050 71271 എന്ന നമ്പറിലേക്കു വാട്സാപ്പായോ malappuramlpst@gmail.com എന്ന ഐഡിയിലേക്ക് ഇമെയിൽ ആയോ അയച്ചാൽ സമ്മാനം ഉറപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.