ADVERTISEMENT
കല്ലമ്പലം ∙ മദ്യലഹരിയിൽ പൊലീസ് വാഹനം അടിച്ചു തകർത്ത കേസിൽ പുല്ലൂർമുക്ക് മദീന വീട്ടിൽ ഫൈസലി(27)നെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 27ന് വൈകിട്ട് കല്ലമ്പലം ജംക്‌ഷന് സമീപത്തെ ബാറിന് മുൻപിലാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിൽ അടിപിടി കൂടിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടു വന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കു വേണ്ടി പോകാൻ ശ്രമിക്കുമ്പോൾ പൊലീസ് വാഹനത്തിന്റെ ഗ്ലാസും ബോഡിയും തകർക്കുകയായിരുന്നു. 7000 രൂപയോളം നാശനഷ്ടം വരുത്തിയതായി പൊലീസ് പറഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com