ADVERTISEMENT

തിരുവനന്തപുരം∙ രാജാജി നഗർ കോളനി ആഹ്ളാദ തിമിർപ്പിലാണ്. ചരിത്രത്തിലാദ്യമായി ഇവിടേക്ക് ഒരു ചലച്ചിത്ര പുരസ്കാരം കടന്നു വന്നിരിക്കുന്നു. മികച്ച ബാല താരത്തിനുള്ള (പെൺ) പുരസ്കാരം ഇവിടെ എല്ലാവരുടെയും കണ്ണിലുണ്ണിയായ സ്നേഹ അനുവിനാണ്.‘തല’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കോട്ടൺഹിൽ സ്കൂളിലെ ഈ ഒൻപതാം ക്ലാസുകാരിയെ തേടി പുരസ്കാരം എത്തിയിരിക്കുന്നത്. ‘നഗരത്തിലെ ഒരു ചേരി പ്രദേശത്തു കഴിയുന്ന പെൺകുട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് അവതരിപ്പിക്കേണ്ടി വന്നത്. എനിക്കു പരിചയമുള്ള കാര്യങ്ങളായിരുന്നു അത്. അതുകൊണ്ട് എളുപ്പത്തിൽ ആ വേഷം ചെയ്യാനായി ’ –സ്നേഹ പറയുന്നു.

നഗരസഭയിലെ ദിവസ വേതനക്കാരനാണ് സ്നേഹയുടെ അച്ഛൻ അനു. അമ്മ നിഷ വീട്ടമ്മയും. ഒരനിയത്തിയുണ്ട്– അനുഷ്ക.നേരത്തെ കൊച്ചുപ്രേമൻ നായകനായി അഭിനയിച്ച ‘രൂപാന്തരം’ എന്ന ഷോർട് ഫിലിമിൽ േവഷമിട്ടിരുന്നു. ഇതിലെ അഭിനയത്തിന് ഗോവ ഷോർട് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. യാദൃശ്ചികമായാണ് കയസ് മിലൻ സംവിധാനം ചെയ്ത ‘തല’യിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. സിനിമയിൽ കോളനിയിലെ കുട്ടികൾക്കായി നടന്ന ഓഡിഷനിൽ സ്നേഹയും പങ്കെടുത്തു. പ്രകടനം കണ്ട് ഇഷ്ടപ്പെട്ട അണിയറ പ്രവർത്തകർ പ്രധാന വേഷത്തിലേക്ക് സ്നേഹയെ തീരുമാനിക്കുകയായിരുന്നു. അവാർഡിന്റെ സന്തോഷം മുത്തച്ഛൻ ജയനും മുത്തശ്ശി നാഗമ്മയുമായാണ് സ്നേഹ പങ്കിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com