ADVERTISEMENT

തിരുവനന്തപുരം ∙ സബ് ഡിവിഷനൽ മജിസ്ട്രേട്ട് (ആർഡിഒ) കോടതിയിലെ ചെസ്റ്റിൽ (ലോക്കർ) നിന്നു സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ മോഷണം പോയ സംഭവത്തിൽ  സംശയ നിഴലിലുള്ള വ്യക്തി റവന്യു വകുപ്പ് ജീവനക്കാരുടെ ഗുരു.  റവന്യു വകുപ്പിന്റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐഎൽഡിഎം) ജീവനക്കാർക്കു സീനിയർ സൂപ്രണ്ടായിരിക്കെ (തഹസിൽദാർ) ഇദ്ദേഹം വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തിരുന്നതായി ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയവർക്കു സൂചന ലഭിച്ചു. 

വിരമിച്ച ശേഷവും ഇദ്ദേഹം ഈ ക്ലാസെടുക്കൽ തുടരുന്നുണ്ടത്രേ. തൊണ്ടിമുതലുകൾ മോഷണം പോയ സംഭവത്തിൽ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണസമിതിയുടെ ഇടക്കാല റിപ്പോർട്ടിലാണ് സമീപകാലത്തു വിരമിച്ച സീനിയർ സൂപ്രണ്ടിനെ സംശയാസ്പദമായ വ്യക്തിയായി പേരു പരാമർശിച്ചത്. പൊലീസും ഇയാളെക്കുറിച്ച് അന്വേഷിച്ചിരുന്നു. ജനങ്ങൾക്കു റവന്യു സംബന്ധമായ വിഷയങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്താൻ ഇ സാക്ഷരത പദ്ധതി ഐഎൽഡിഎമ്മിന്റെ നേതൃത്വത്തിൽ ആവിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വകുപ്പിന്റെ സേവനങ്ങൾ ലഭിക്കുന്ന കാര്യത്തിൽ ഇടനിലക്കാർ ജനങ്ങളെ ചൂഷണം ചെയ്തു പണം തട്ടുന്നതു തടയാൻ കൂടിയാണു പദ്ധതി. അതിനിടെ ആണ് ‘ഗുരു ’സംശയനിഴലിൽ ആകുന്നത്.  ആകെ 105 പവൻ (840 ഗ്രാം) സ്വർണാഭരണങ്ങളാണു മോഷണം പോയതെന്നു സബ് കലക്ടറുടെ റിപ്പോർട്ടിൽ ഉണ്ട്. ചെസ്റ്റിൽ നിന്നു നഷ്ടപ്പെട്ടതുമായി സാമ്യം ഉള്ള ആഭരണങ്ങൾ ഇയാൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതായി ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com