ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്നിപഥ് പദ്ധതിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സേനാവിഭാഗങ്ങൾ ഇതോടെ ആർഎസ്എസിന്റെ നിയന്ത്രണത്തിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷ യുവജന സംഘടനകളുടെ കൂട്ടായ്മയായ എൽഡിവൈഎഫിന്റെ നേതൃത്വത്തിൽ അഗ്നിപഥിന് എതിരായി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാരിനു താൽപര്യമില്ല. ബിജെപി അധികാരത്തിൽ വന്നതു മുതൽ സ്വകാര്യവൽക്കരണ നയങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ കോൺഗ്രസ് സർക്കാരുകളും പരാജയപ്പെട്ടു. അഗ്നിപഥിലൂടെ ഇന്ത്യയെ നിർവീര്യമാക്കാനാണ് ബിജെപിയുടെ ശ്രമം. പുതിയ നിയമം ആർഎസ്എസിന് സേനയിൽ കൂടുതൽ നുഴഞ്ഞു കയറാൻ അവസരമൊരുക്കുന്നതാണ്. രാജ്യമെങ്ങും ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ അഗ്നിപഥ് പിൻവലിക്കുകയാണു വേണ്ടതെന്നും ജയരാജൻ പറഞ്ഞു. മാർച്ച് മ്യൂസിയം ജംക്‌ഷനിൽ നിന്ന് ആരംഭിച്ചു.  സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ, ജെ.എസ്.ഷിജു ഖാൻ, ആർ.എസ്.ജയൻ, വി.വസീഫ്, സജിത്, സന്തോഷ് കാല തുടങ്ങിയവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com