ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വൈദ്യുതിമേഖല സ്വകാര്യവൽക്കാനുള്ള കേന്ദ്ര സർക്കാർ നയം ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പവർ ബോർഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സർവീസിൽ നിന്നു വിരമിച്ചവരെ ഡിസിസി പ്രസിഡന്റ് പാലോട് രവി ആദരിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് മോഹനൻ അധ്യക്ഷത വഹിച്ചു.  ജനറൽ  സെക്രട്ടറി ബിജു പ്രകാശ്, സംസ്ഥാന ഭാരവാഹികളായ  സിലിയ തെരേസ, അശോക്  ഷെർലേർക്കർ, ജോഫി പി. ജോയ്, വി.വി. പ്രദിപ്, എൽ. മഞ്ജു, സീന ജോർജ്, അരുൺ ജ്യോതി, കെ.എ. ധനേഷ്, ടിറ്റോ വില്യം, ബി. ശ്രീകുമാർ, ഉമ്മൻ വർഗീസ്, ടി.എ. തോമസുകുട്ടി, ജി. അജിത്ത്, ജെഫോ ജോർജ്, കെ.ഡി. മനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com