ADVERTISEMENT

പാങ്ങോട്∙ അകന്ന ബന്ധുവായ പെൺകുട്ടിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തൻ വീട്ടിൽ സന്തോഷിന്റെയും പരേതയായ ബേബിയുടെയും മകൻ ഉണ്ണിക്കുട്ടൻ(21), പാങ്ങോട് പുലിപ്പാറ ശാസ്താംകുന്ന് സിനി ഭവനിൽ പരേതനായ ബാബുവിന്റെയും സിന്ധുവിന്റെയും മകൾ സുമി (അമ്മു 19)എന്നിവരാണ് മരിച്ചത്. ഞായർ രാത്രി ഒമ്പതുമണിയോടെ. വീടിനു സമീപത്തെ പുരയിടത്തിൽ ഉണ്ണിക്കുട്ടനെ റബർ മരത്തിൽ തൂങ്ങിമരിച്ച നിലയിലും സുമിയെ അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു.

സുമിയെ ഉടൻ ആശുപത്രിയിലെത്തിക്കുമ്പൊഴേക്കും മരണം സംഭവിച്ചു. സുമിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഉണ്ണി അത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകിയിരുന്നെങ്കിലും മരണ കാരണം അതാണെന്ന് പൊലീസ് ഉറപ്പിക്കുന്നില്ല.ഉണ്ണിക്കുട്ടൻ രണ്ടു വർഷമായി സുമിയുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.

വെള്ളി വൈകിട്ട് ഇരുവരും തമ്മിൽ വാക്കു തർക്കം നടക്കുകയും സുമി കുറെയധികം ഗുളികകൾ ഒരുമിച്ച് കഴിക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാർ സുമിയെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ഉണ്ണിക്കുട്ടനും കയ്യിൽ മുറിവേൽപ്ച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. സുമിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഉണ്ണി ആരോപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നെന്നും ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു.

ഞായറാഴ്ച രാത്രി ഏഴരയോടെ പുറത്തിരുന്ന് സംസാരിക്കാനെന്നു പറ‍ഞ്ഞ് ഇരുവരും  സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്ക് പോയി. രാത്രി വൈകിയും കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ തിരഞ്ഞെത്തിയപ്പൊൾ  ഇരുവരും സംസാരിച്ചിരിക്കാറുള്ള വീട്ടിൽ മൊബൈൽ ഫോൺ,ചെരുപ്പ് എന്നിവ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. തുടർന്നുള്ള തിരച്ചിലാണ് ഇരുവരും പുരയിടത്തിൽ കണ്ടെത്തന്നത്.പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ എൻ.സുനീഷ്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com