26 കുട്ടികളുമായി സ്കൂൾ ബസും സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചു

ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാംമൈലിൽ സ്കൂൾ ബസും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചുണ്ടായ അപകടം.
SHARE

കല്ലമ്പലം∙ 26 വിദ്യാർഥികൾ കയറിയ സ്കൂൾ ബസും  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചെങ്കിലും ഭാഗ്യവശാൽ ആർക്കും പരുക്കേറ്റില്ല.  ഇടിയിൽ സ്കൂൾ ബസിന്റെ ഗ്ലാസ് തകർന്നു.  ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിലാണ് അപകടം. പാളയം കുന്ന് ഗവ.എച്ച്എസിലെ ബസ് ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി തിരിയാൻ ശ്രമിക്കുമ്പോൾ സൂപ്പർഫാസ്റ്റ്  ഇടിക്കുകയായിരുന്നു.   മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയതായിരുന്നു സൂപ്പർ ഫാസ്റ്റ് .  കെഎസ്ആർടിസി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് വലിയ ദുരന്തം ഒഴിവായത് .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS