ADVERTISEMENT

വെള്ളറട ∙ സംസ്ഥാനത്തെ ദേശീയപാതകൾ 3വർഷത്തിനുള്ളിൽ 6 വരിയാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മൈലക്കര,പൂഴനാട്, മണക്കാല, പേരേക്കോണം റിങ് റോഡിന്റെ നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത 5 കൊല്ലത്തിനുള്ളിൽ 50 ശതമാനം  റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 

ഒറ്റശേഖരമംഗലം കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന റോഡാണ് മൈലക്കര,പൂഴനാട്,മണ്ഡപത്തിൻകടവ്,മണക്കാല,പേരേക്കോണം റിങ് റോഡ്. 10 കോടി രൂപ വിനിയോഗിച്ചാണ് ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരിക്കുന്നത്. സി.കെ.ഹരീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽ കൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ചെറുപുഷ്പം, പന്ത ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com