ADVERTISEMENT

വർക്കല∙ മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ ഐസ്ക്രീം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു പ്രതിയുടെ കടയ്ക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കോട്ടുമൂല വയലിൽ വീട്ടിൽ ഷുക്കൂറിനെ(60) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ബാലിക അമ്മയോടൊപ്പം പ്രതിയുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വരാറുണ്ടായിരുന്നു. ഏതാനും ദിവസം മുൻപാണ് തനിച്ചായി വന്ന കുട്ടിയെ കടയ്ക്കുള്ളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയെ തിരക്കി വന്ന അമ്മ പീഡനശ്രമം നേരിൽ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വർക്കല വള്ളക്കടവ് ഭാഗത്ത് നിന്നാണ് ഷുക്കൂറിനെ പിടികൂടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com