വ്യാപാരിയും ഭാര്യയും അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ

trivandrum-couples
ശശിധരൻ, സുജാത.
SHARE

വെഞ്ഞാറമൂട് ∙ വട്ടപ്പാറ ജംക്ഷനിലെ പലചരക്ക് വ്യാപാരി വാമനപുരം കരിങ്കുറ്റിക്കര വട്ടപ്പാറ ജിത ഭവനിൽ ശശിധരൻ(70),ഭാര്യ സുജാത(63) എന്നിവരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുറത്തു പോയിരുന്ന മകൾ തിരിച്ചെത്തുമ്പോൾ ഇരുവരെയും മൂന്നരയോടെ 3.30ന് വീടിന്റെ അടുക്കളയിൽ അടുത്തടുത്തായി മരിച്ച നിലയിൽ കാണുകയായിരുന്നു. ശശിധരൻ വട്ടപ്പാറ ജംക്‌ഷനിൽ പലചരക്ക് വ്യാപാരം നടത്തുകയാണ്.  ഉച്ചയ്ക്ക് ഇരുവരും വീട്ടിലുണ്ടായിരുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ലെന്നു വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.  മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി .മക്കൾ: അശ്വതി,അനിത.മരുമക്കൾ: ഷാജി,ജിജീഷ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS