ADVERTISEMENT

കല്ലമ്പലം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാവായിക്കുളത്ത് നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷം. തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കെ.എസ്.വൈശാഖ്,എ.ജെ.അരുൺ എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി 8.30ന് നാവായിക്കുളം തലവിളമുക്കിലാണു സംഭവം.

യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം തലവിളമുക്കിൽ സമാപിക്കുമ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ ഇടിച്ചു കയറി സംഘർഷം ഉണ്ടാക്കിയതായി  കോൺഗ്രസ് ആരോപിച്ചു. എന്നാൽ കോൺഗ്രസുകാർ സിപിഎമ്മിന്റെ പതാകയും കൊടികളും നശിപ്പിക്കുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്തെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വാക്കു തർക്കത്തിനൊടുവിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com