ADVERTISEMENT

തിരുവനന്തപുരം ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി 2004 മുതൽ താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാർക്ക് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ടു താൽക്കാലിക  ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ സെക്രട്ടേറിയറ്റിനു മുന്നിൽ അതിജീവന സമരം തുടങ്ങി. ഇതിന്റെ ഭാഗമായി റോഡ് ഉപരോധിച്ചു . ഉപരോധത്തെ തുടർന്ന്  ഇത് വഴിയുള്ള  ഗതാഗതം താറുമാറായി. തുടർന്ന്  വൈകിട്ട് എഡിഎമ്മുവായി ചർച്ച നടത്തി. തീരുമാനം ഉണ്ടാകാത്തതിനാൽ രാത്രിയും റോഡ് ഉപരോധം തുടർന്നു.

പ്രശ്ന പരിഹാരം ഉണ്ടാകുന്നത് വരെ റോഡ് ഉപരോധം തുടരുമെന്നും നേതാക്കൾ അറിയിച്ചു. ഫെബ്രുവരി 28 മുതൽ 23 ദിവസം തുടർച്ചയായ  സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് എഡിഎം നടത്തിയ ചർച്ചയിൽ 30 ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു. 3 മാസം കഴിഞ്ഞിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് വീണ്ടും അതിജീവന സമരം തുടങ്ങിയത്.  സംസ്ഥാന പ്രസിഡന്റ് ബാബുരാജ്, ജനറൽ സെക്രട്ടറി എം. നിസാം, ട്രഷറർ എസ്. അരുൺ മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം .റോഡ് ഉപരോധത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കാനാണ് അധിക്യതരുടെ തീരുമാനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com