നെയ്യാറ്റിൻകര ∙ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂവാർ ചെക്കടി ഇടയ്ക്കൽ ലക്ഷം വീട് കോളനിയിൽ സജു (23) അറസ്റ്റിൽ. കോടതി ഇയാളെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു. സജു, ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനു പുറത്തിറങ്ങി വീട്ടമ്മ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന സജുവിനെ പൂവാർ സിഐ: എസ്.ബി. പ്രവീണിന്റെയും എസ്ഐ: തിങ്കൾ ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
പീഡിപ്പിക്കാൻ ശ്രമം, വീട്ടമ്മ വീടിനു പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു; യുവാവ് അറസ്റ്റിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.