ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാട്ടുകാർ സമയോചിതമായി ഇടപെട്ടു, ദുരന്തം ഒഴിവായി

trivandrum-fire-extinguishing
ദേശീയപാതയിൽ ചെമ്പകമംഗലം ജംക്‌ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്ക്യൂ സംഘം തീ പൂർണമായും അണയ്ക്കുന്നു.
SHARE

പോത്തൻകോട് ∙ ദേശീയപാതയിൽ ചെമ്പകമംഗലം ജംക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി. എൻജിന്റെ ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നതു കണ്ട്  ഡ്രൈവർ കാർ വശത്തേക്ക് ഒതുക്കി നിർത്തി പെട്ടെന്ന് പുറത്തിറങ്ങുകയായിരുന്നു. ഓടിയെത്തിയ സമീപവാസികൾ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്ക്യൂ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിലുള്ള  സംഘം തീ പൂർണമായും അണച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS