ചേരപ്പള്ളിയിൽ രണ്ട് പേർക്ക് തേനീച്ചക്കുത്തേറ്റു

trivandrum-honey-comb
പറണ്ടോട്–ആര്യനാട് റോഡിൽ ചേരപ്പള്ളി അമ്മൻകോവിലിന് സമീപം ആഞ്ഞിൽ മരത്തിലെ തേനീച്ചക്കൂട്. പിന്നീട് ഇതു നശിപ്പിച്ചു.
SHARE

ആര്യനാട്∙ പറണ്ടോട്–ആര്യനാട് റോഡിൽ ചേരപ്പള്ളി അമ്മൻകോവിലിന് സമീപം രണ്ട് പേർക്ക് തേനീച്ചയുടെ കുത്തേറ്റു. ഒരാൾ ആശുപത്രിയിൽ ചികിത്സ തേടി. ചേരപ്പള്ളി സ്വദേശി എൽ.സോമൻ (65), വലിയമല സ്വദേശി സുരേന്ദ്രൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. മുഖത്തും ദേഹത്തും നീര് വന്ന സോമൻ ആര്യനാട് ചികിത്സ തേടി. ഇന്നലെ രാവിലെ ആണ് സംഭവം.

ചായക്കടയിൽ പോകുന്നതിനിടെ ആണ് സോമനെയും പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് സുരേന്ദ്രനെയും തേനീച്ച കുത്തിയത്. ഇവിടെ ഉയരം കൂടിയ ആഞ്ഞിൽ മരത്തിൽ തേനീച്ചകൾ കൂട് കൂട്ടിയിട്ട് മാസങ്ങളായി. മുൻപ് ഇവിടെ ഉണ്ടായിരുന്ന അഞ്ചോളം കൂടുകൾ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി നശിപ്പിച്ചിരുന്നു. പിന്നെ കുറച്ച് നാളത്തേക്ക് തേനീച്ചകളുടെ ശല്യം  ഉണ്ടായില്ല. തുടർന്നാണ് തേനീച്ചകൾ വീണ്ടും കൂട് ഒരുക്കിയത്. മുൻപും ഒട്ടേറെ പേർക്ക് തേനീച്ചകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടർന്ന് തേനീച്ചക്കൂട് നശിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS