ADVERTISEMENT

പാറശാല∙ ഗ്രാമീണ മേഖലകളിൽ   കുഞ്ഞുങ്ങളിൽ അടക്കം പനി പിടിമുറുക്കിയതോടെ ആശുപത്രികളിൽ വൻ തിരക്ക്. ഛർദി, ജലദോഷം, വയറിളക്കം തുടങ്ങിയ അനുബന്ധ അസുഖങ്ങളും വ്യാപകമായിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളിലും പനി വ്യാപകമായി ബാധിച്ചിട്ടുണ്ട്. പനി ബാധ തടയാൻ അതിർത്തിയിലെ ഒട്ടേറെ ഗവ എയ്ഡഡ് സ്കൂളുകളിലും പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചിട്ടുണ്ട്. പനി മാറിയാലും തലവേദന ദിവസങ്ങൾ നീണ്ടു നിൽക്കുന്നതായി രോഗബാധിതർ പറയുന്നു. 

പനി ബാധിച്ചവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും കോവിഡ് കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. പാറശാല പഞ്ചായത്ത് ഉൾപ്പെടുന്ന പരശുവയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രം പരിധിയിൽ നിലവിൽ 12 കോവിഡ് ബാധിതർ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് പോസിറ്റീവ് ആകുന്നതിൽ കൂടുതലും തമിഴ്നാട് സ്വദേശികളാണ്. പനി അടക്കമുള്ള രോഗബാധിതർ പെ‍ാതു സ്ഥലങ്ങളിൽ സമ്പർക്കം പുലർത്താതെ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃത്ര‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com