ADVERTISEMENT

തിരുവനന്തപുരം ∙ കർണ്ണാടക പൊലീസിനെ വെട്ടിച്ചു തമ്പാനൂരിലെ ഹോട്ടലിൽ നിന്നു കടന്നു  വലിയതുറ സ്വദേശി വി. വിനോദി (31) നെ  പിടികൂടാനായി കർണ്ണാടകയിൽ നിന്നു പുതിയ സംഘമെത്തി.  ഇയാൾക്കായി തമ്പാനൂർ പൊലീസും തിരച്ചിൽ ഊർജിതമാക്കി. വിനോദ് ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് ഇയാൾ അരിസ്റ്റോ ജംക്‌ഷനിലെ ഹോട്ടലിൽ നിന്നു കർണ്ണാടക പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടത്.

ഇയാളെ കർണ്ണാടകയിൽ നിന്നു  തലസ്ഥാനത്ത് എത്തിച്ച 5 അംഗ സംഘത്തിനെ കൂടാതെയാണ് പുതിയ 4 അംഗ സംഘം കൂടി എത്തിയത്. ഇവർ തമ്പാനൂർ പൊലീസിന്റെ സഹായത്തോടെ ഇയാളുടെ ബന്ധു വീടുകളിലും പരിചയക്കാരുടെ വീടുകളിലും പരിശോധന നടത്തി. ഷാഡോ സംഘവും സ്പെഷൽ ബ്രാഞ്ചും ഇയാൾക്കായി  പ്രത്യേക തിരച്ചിൽ നടത്തുന്നുണ്ട്. അതേ സമയം പൊലീസിനെ കബളിപ്പിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ട് 24 മണിക്കൂറിന് ശേഷവും പിടികൂടാൻ കഴിയാത്തത് പൊലീസ് വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com