ADVERTISEMENT

പാറശാല∙റോഡ് അപകടങ്ങൾ വർധിച്ചതോടെ ഇരുചക്ര, കാൽനട വാഹന യാത്രികർ ആശങ്കയിൽ. ഒരാഴ്ചയ്ക്കിടയിൽ നെയ്യാറ്റിൻകര മുതൽ പാറശാല വരെ ദേശീയപാതയിൽ മാത്രം നടന്ന മൂന്ന് ബസ് അപകടങ്ങളിൽ ഒരാൾ മരിക്കുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരം ആണ്. കഴിഞ്ഞ ശനി രാവിലെ നെയ്യാറ്റിൻകര ജംക്‌ഷനിൽ അമിത വേഗത്തിൽ എത്തിയ തമിഴ്നാട് ബസിടിച്ച് പരുക്കേറ്റ രണ്ട് കാൽനട യാത്രികരിൽ ഒരാൾ മരിച്ചിരുന്നു.

സഡൻ ബ്രേക്കിട്ട ബസിൽ നിന്ന് യാത്രക്കാരിയായ സ്ത്രീ തെറിച്ചു റോഡിലേക്കു വീണ് പരുക്കേറ്റു. ചെ‍ാവ്വ വൈകിട്ട് ഉദിയൻകുളങ്ങര ഇറക്കത്തിൽ റോഡ് വശത്ത് സ്കൂട്ടർ ഒതുക്കി നിർത്തി സംസാരിക്കുകയായിരുന്ന യാത്രക്കാരനെ പിന്നിൽ നിന്നെത്തിയ തമിഴ്നാട് ബസ് ഇടിച്ചു വീഴ്ത്തി. ഗുരുതര പരുക്കേറ്റ പരശുവയ്ക്കൽ മേലേക്കോണം അശ്വതിയിൽ വിജയകുമാരൻ നായർ (62) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

വ്യാഴം രാവിലെ നെയ്യാറ്റിൻകര ഗ്രാമത്തിൽ കെഎസ്ആർടിസി ബസും വിഎസ്എസ്‌സിയുടെ ബസും തമ്മിൽ കൂട്ടിയിടിച്ച് 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അമിത വേഗവും വാഹനങ്ങളുടെ കാര്യക്ഷമത കുറവും ആണ് അപകടങ്ങൾക്ക് കാരണം. കെഎസ്ആർടിസി ബസുകളുടെ അപകട നിരക്ക് ഉയർന്നതോടെ വേഗ പരിധി കഴിഞ്ഞ ദിവസം മുതൽ 50 കിലോമീറ്റർ ആക്കി കുറച്ചിരുന്നു. റോഡുകളിലെ വേഗ പരിധി അടക്കമുള്ള നിയന്ത്രണങ്ങൾ ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ പാലിക്കാത്തതാണ് ഒട്ടേറെ ജീവനുകൾ പെ‍ാലിയുന്ന അപകടങ്ങൾക്ക് ഇടയാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com