ADVERTISEMENT

അധ്യാപക ഒഴിവ്

കല്ലറ∙മിതൃമ്മല ഗവ.ബോയ്സ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി ജൂനിയർ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 8ന് രാവിലെ 10ന് സ്കൂളിൽ നടക്കും.

ഇടവ∙ കാപ്പിൽ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം ബുധനാഴ്ച 10.30 മണി മുതൽ സ്കൂളിൽ നടത്തും.

ഇടവ∙ കാപ്പിൽ ഗവ.എൽപി സ്കൂളിൽ രണ്ടു അധ്യാപക ഒഴിവിലേക്ക് അഭിമുഖം 8നു 12 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും.

മിതൃമ്മല ∙ ഗവ.ബോയ്സ് എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ്. 8 ന് രാവിലെ 10 ന് അഭിമുഖം.

കല്ലമ്പലം∙വെട്ടിയറ ഗവ.എൽപിഎസിൽ രണ്ട് എൽപിഎസ് അധ്യാപക ഒഴിവുണ്ട്.അഭിമുഖം വ്യാഴം രാവിലെ 11ന്.

ചിറയിൻകീഴ്∙വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കും.

വൈദ്യുതി മുടങ്ങും

നഗരൂർ∙ കെഎസ്ഇബിഎൽ നഗരൂർ സെക്‌ഷന്റെ പരിധിയിൽ പട്ടക്കുടി, കരിംപാലോട് പ്രദേശങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com