ADVERTISEMENT

തിരുവനന്തപുരം∙ മദ്യത്തിനും ലഹരി മരുന്നിനുമെതിരെ ‘അനാഥരില്ലാത്ത ഭാരതം’ പ്രസ്ഥാനവും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രവും ചേർന്നു ‌സംഘടിപ്പിക്കുന്ന ബോധ‍വൽക്കരണ പരി‍പാടി ‘ജനബോധൻ’ സംസ്ഥാനതല ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ഒക്ടോബർ 2 വരെയാണു ബോധവൽക്കരണം. അനാഥരില്ലാത്ത ഭാരതം സംസ്ഥാന പ്രസിഡന്റ് കെ.ജയകുമാർ, ജനറൽ സെക്രട്ടറി കലയപുരം ജോസ്, ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, മുൻ ഡിജിപി ഋഷിരാജ് സിങ്, ആശ്രയ പ്രസിഡന്റ് കെ.ശാന്ത‍ശിവൻ, അനാഥരില്ലാത്ത ഭാരതം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജി.സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

ഡോ. അരുൺ ബി. നായർ രചിച്ച ‘ജീവിതം തന്നെ ലഹരി‍യാക്കാം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഗവർണർ നിർവഹിച്ചു. ഗവർണർ ഫ്ലാഗ് ഓഫ് ചെയ്ത ലഹരിവിരുദ്ധ സന്ദേശയാത്ര ഈ മാസം ഏഴു വരെ തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തി ഒക്ടോബർ 2 ന് കാസർകോട് മഞ്ചേശ്വരത്തു സമാപിക്കും. ഇതോടനുബന്ധിച്ചു ‌വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും ലഹരി വിരുദ്ധ പ്രതിജ്ഞയും നടക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com