ADVERTISEMENT

തിരുവനന്തപുരം ∙ ഇൻഡിഗോ തെറ്റു തിരുത്താൻ തയാറായാൽ അവരുടെ വിമാനത്തിൽ യാത്ര തുടരുന്നത് ആലോചിക്കുമെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ നിലപാട്മാറ്റത്തിനു പിന്നിൽ മറ്റൊരു കാരണം കൂടി: ഇൻഡിഗോയെ ബഹിഷ്കരിച്ചാൽ തൽക്കാലം ഇ.പി.ജയരാജനു കണ്ണൂരിൽ നിന്നു സംസ്ഥാനത്തിനുള്ളിൽ വിമാന യാത്ര ചെയ്യണമെങ്കിൽ എയർഇന്ത്യയിൽ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ. കണ്ണൂരിൽ നിന്നു കൊച്ചിയിലേക്കോ തിരുവനന്തപുരത്തേക്കോ പറക്കണമെങ്കിൽ ഇൻഡിഗോ വിമാനം മാത്രമേയുള്ളൂ.

സംസ്ഥാനത്തിനുള്ളിലെ യാത്രയ്ക്കു വിമാന സൗകര്യം തീരെ കുറവായ കേരളത്തിൽ നിന്ന് സംസ്ഥാനത്തിനു പുറത്തേക്കും വളരെ കുറച്ചു വിമാനങ്ങൾ മാത്രമേയുള്ളൂ. വടക്കൻ മലബാറിൽ നിന്നുള്ള രാഷ്ട്രീയക്കാർക്കും തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആശുപത്രികളിലേക്കുൾപ്പെടെ അടിയന്തരമായി പോകേണ്ടവർക്കും ഏക ആശ്രയമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ സർവീസ്. സംസ്ഥാനത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന വിമാനം കണ്ണൂർ– തിരുവനന്തപുരം   ഇൻഡിഗോ ആണ്. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ വിമാന സർവീസുകളിലൊന്നും കണ്ണൂരിൽ നിന്നാണ്.

കണ്ണൂർ– കോഴിക്കോട് – ഡൽഹി എയർഇന്ത്യ സർവീസ് 10 മിനിറ്റു കൊണ്ട് കണ്ണൂരിൽ നിന്നു കോഴിക്കോട് എത്തും. കണ്ണൂരിൽ നിന്നൊഴികെ  ഒരു വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ടിക്കറ്റെടുത്തു നേരിട്ടു പറക്കാനാകില്ല. തിരുവനന്തപുരത്തു നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വഴി ദോഹയിലേക്കു സർവീസ് നടത്തുന്നുണ്ടെങ്കിലും ഈ വിമാനത്തിൽ കോഴിക്കോടേയ്ക്ക് ഇപ്പോൾ ടിക്കറ്റ് എടുക്കാനാകില്ല. കോഴിക്കോട് നിന്നുള്ള യാത്രക്കാരെ കയറ്റാൻ മാത്രമാണ് വിമാനം അവിടെ നിർത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com