ADVERTISEMENT

തിരുവനന്തപുരം ∙ പിതൃമോക്ഷ പ്രാപ്തിക്കായി ആയിരങ്ങളുടെ ബലിയർപ്പണം. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം, വർക്കല പാപനാശം, അരുവിപ്പുറം, അരുവിക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടേറെപ്പേർ ഇന്നലെ രാത്രി മുതൽ എത്തിയിരുന്നു. രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്നതിനാൽ ശംഖുമുഖം, പൂവാർ-പൊഴിക്കര , മുല്ലൂർ , ചൊവ്വര, കരിക്കത്തി കടൽത്തീരങ്ങളിൽ ബലിതർപ്പണം നിരോധിച്ചിട്ടുണ്ട്. ഒരു നേരം മാത്രം അരി ആഹാരം കഴിച്ചുള്ള ഒരിക്കൽ വ്രതം അനുഷ്ഠിച്ച ശേഷമാണ് ബലിതർപ്പത്തിന് എല്ലവരും എത്തിയത്. ചിത്രങ്ങൾ കാണാം...

Vavu Bali
പിതൃമോക്ഷ പ്രാപ്തിക്കായി വർക്കലയിൽ ബലിയിടാൻ എത്തിയ ഭക്ത ജനങ്ങൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
Vavu Bali
ബലിതർപ്പണത്തിന് ഒരുങ്ങിയ വർക്കല പാപനാശം തീരത്തിന്റെ ഇന്നലെ വൈകിട്ടത്തെ കാഴ്ച
Vavu Bali
പിതൃമോക്ഷ പ്രാപ്തിക്കായി വർക്കലയിൽ ബലിയിടാൻ എത്തിയ ഭക്ത ജനങ്ങൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
Vavu Bali
പിതൃമോക്ഷ പ്രാപ്തിക്കായി വർക്കലയിൽ ബലിയിടാൻ എത്തിയ ഭക്ത ജനങ്ങൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

ശംഖുമുഖത്തു തർപ്പണം നിരോധനം: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശംഖുമുഖം കടപ്പുറത്തു ബലിതർപ്പണത്തിന് അനുമതി നിഷേധിച്ച അധികൃതരുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എന്നാൽ, ഇത്തവണ ഒരുക്കങ്ങൾ നടത്തിയിട്ടില്ലെന്നു വിലയിരുത്തിയ കോടതി വിലക്ക് ഏർപ്പെടുത്തിയതിൽ ഇടപെട്ടില്ല. ആയിരക്കണക്കിന് ആളുകൾ എത്തുന്ന ചടങ്ങിന് നിരോധനം ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ആലോചിക്കാതെ സർക്കാരും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും യോഗം ചേർന്നു തീരുമാനം എടുത്തതു നിയമവിരുദ്ധമായ നടപടിയാണെന്നു കോടതി കുറ്റപ്പെടുത്തി. കലക്ടർ ഇറക്കിയ ഉത്തരവിനെതിരെ ഭാരതീയ ജ്യോതിഷ വിചാരസംഘം നൽകിയ ഹർജിയാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com