ADVERTISEMENT

കിളിമാനൂർ∙ രണ്ടു വർഷമായി തുടരുന്ന പൈപ്പ് പൊട്ടലിനു ശാശ്വത പരിഹാരം കാണാനാകാതെ ജല അതോറിറ്റി വകുപ്പ്. കിളിമാനൂർ ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ പനപ്പാംകുന്ന് മാവുവിള റോഡിൽ മൂഴിയിൽ ആണ് പൈപ്പ് പൊട്ടി വെള്ളം റോഡിൽ കൂടി ഒഴുകി പാഴാകുന്നത്. ഇവിടെ 150 മീറ്റർ ദൂരത്തിനുള്ളിൽ മൂന്നിടത്ത് പൈപ്പ് പൊട്ടിയിട്ടുണ്ട്.രണ്ടു വർഷം മുൻപാണു പ്രദേശത്തു ജല അതോറിറ്റി ജലവിതരണം ആരംഭിച്ചത്. 

അന്നു മുതൽ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നതായി നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടുന്ന വേളയിൽ  ഇടയ്ക്കിടെ അധികൃതർ എത്തി നന്നാക്കുന്നു എങ്കിലും ഇവർ മടങ്ങുന്നതിനു പിറകെ പൈപ്പ് പൊട്ടുന്നത് തുടരുകയാണ് പതിവ്. ഈ പ്രദേശത്ത് വാൽവ് സ്ഥാപിച്ചാൽ മാത്രമേ നിരന്തരം പൊട്ടുന്നതിനു പരിഹാരം കാണാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com