ഇസ്രയേലിന്റെ ദേശീയ പക്ഷി കോമൺഹൂപ്പോ ആനാവൂരിൽ!

HIGHLIGHTS
  • പരിഭ്രമിക്കാനില്ല, ഉപ്പൂപ്പൻ എന്നും വിളിക്കാം
tvm-common-hoopoe-bird
ആനാവൂർ സ്കൂളിന് സമീപം രാജേഷിന്റെ വീട്ടുപരിസരത്ത് കഴിഞ്ഞ ദിവസം എത്തിയ ഉപ്പൂപ്പൻപക്ഷി
SHARE

വെള്ളറട∙ ഇസ്രായേലിന്റെ ദേശീയപക്ഷിയായ ഉപ്പൂപ്പൻ(കോമൺ ഹൂപ്പോ) ആനാവൂരിൽ എത്തി. ആനാവൂർ സ്കൂളിന് സമീപം രാജേഷിന്റെ വീട്ടുപരിസരത്താണ് കഴിഞ്ഞ ദിവസം ഉപ്പൂപ്പൻപക്ഷി പറന്നിറങ്ങിയത്.വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടികളുടെ ചുവട്ടിൽ കുറച്ചുനേരം ഇരതേടിയ ശേഷം പറന്നുപോയി. തമിഴ്നാട്ടിൽ കാണാറുണ്ടെങ്കിലും കേരളത്തിൽ ഇവ അപൂർവമാണെന്ന് പക്ഷി നിരീക്ഷകനായ ഹരികുമാർ മാന്നാർ പറഞ്ഞു. ഇവയ്ക്ക് ഹുപ്പുവെന്നും വിളിപ്പേരുണ്ട്. ഉപുപ ഇപോപ്സ് എന്നാണ് ശാസ്ത്രീയനാമം.

തലയിൽ കിരീടംപോലെ പൊങ്ങിനിൽക്കുന്ന തൂവലുകളും  വെള്ളയും കറുപ്പും ഇടവിട്ട് വരകളുള്ള ചിറകുകളുമാണുള്ളത്. 2017 ജനുവരിയിൽ ഇത്തരം ഒരു പക്ഷിയെ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ് പരിസരത്ത് പക്ഷി നിരീക്ഷകർ കണ്ടിരുന്നു. ഇസ്രായേലിന്റെ ദേശീയപക്ഷിയാണ് ഉപ്പൂപ്പൻ എന്ന കോമൺ ഹൂപ്പോ. സംരക്ഷിത പക്ഷികളുടെ പട്ടികയിൽപെട്ട ഇവയ്ക്ക് ലോകത്ത് 2 ഇനങ്ങളിലായി 9 ഉപജാതികളുണ്ട്. ഇതിലൊന്ന് വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു .നിറത്തിന്റെയും വലിപ്പത്തിന്റെയും വ്യാത്യസത്തിലാണ് ഉപജാതികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}