തുറമുഖം നിറഞ്ഞുകവിഞ്ഞ് മത്തി; മുതലപ്പൊഴിയിൽ ചാകര, പിന്നാലെ നിരാശ

trivandrum-fishes
അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിൽ മൽസ്യബന്ധനബോട്ടുകൾ വന്നണയുന്ന വാർഫുകൾ കേന്ദ്രീകരിച്ചു ചാകരക്കൊയ്ത്തിൽ കിട്ടിയ മത്തി(ചാള)ശേഖരത്തിനാൽ നിറഞ്ഞുകവിഞ്ഞ നിലയിൽ.
SHARE

ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖം കഴിഞ്ഞ ദിവസം രാത്രിയിൽ മത്തി(ചാള) മത്സ്യശേഖരത്താൽ നിറഞ്ഞുകവിഞ്ഞു. പുറംകടലിൽ പോയി തിരികെയെത്തുന്ന ബോട്ടുകൾ നിറഞ്ഞുകവിഞ്ഞെത്തിയ മത്തിമീൻ മുതലപ്പൊഴി ഫിഷ്‌ലാൻഡ് മണിക്കൂറുകൾ പൂർണമായി കയ്യടക്കിയ നിലയിലായിരുന്നു. ഒരുരാത്രി മുഴുവൻ ചാകരക്കൊയ്ത്തു തുടർന്നു. മീൻവാങ്ങാൻ നാട്ടുകാർ തുറമുഖതീരത്തേക്കു കുതിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഇത് ആദ്യം പ്രതീക്ഷ സമ്മാനിച്ചെങ്കിലും വൈകാതെ അതു നിരാശയ്ക്കു വഴിമാറി.  ക്വിന്റലിനു 10,400നും 10,750നും മധ്യേ വിലയുണ്ടായിരുന്ന മത്തിയുടെ വില 1000ത്തിനും 1250നും ഇടയിലേക്കു താഴാൻ അധിക സമയം വേണ്ടിവന്നില്ല. 

ഇതു മത്സ്യത്തൊഴിലാളികളെ നിരാശയിലാക്കി. മണ്ണെണ്ണയടക്കം ഇന്ധനവിലയിലുണ്ടായിട്ടുള്ള വർധനവിനിടയിലുണ്ടായ ചാകരക്കൊയ്ത്ത് നഷ്ടക്കച്ചവടമായതിന്റെ ദുഃഖം പലരും പങ്കുവച്ചു.എന്നാൽ ചാകരക്കൊയ്ത്തിൽ ഏറെ ഗുണമുണ്ടായതു സമീപവാസികളടങ്ങുന്ന നാട്ടുകാർക്കാണ്. സമീപജില്ലകളിൽനിന്നുൾപ്പെടെ അർധരാത്രിയിൽപോലും മീൻവാങ്ങാൻ ജനം തിക്കിത്തിരക്കിയെത്തിയിരുന്നു.പലർക്കും സൗജന്യനിരക്കിൽ  ആവശ്യത്തിലേറെ മീൻ കിട്ടി. അധികമത്സ്യം സൂക്ഷിക്കാനുള്ള സംഭരണശേഷി മുതലപ്പൊഴി തുറമുഖത്തിനല്ലാത്തതും വിലയിടിവും മനസ്സിലാക്കി പുലർച്ചെയോടെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള കോഴിത്തീറ്റ നിർമാണ ഫാക്ടറികൾ വാഹനങ്ങളുമായെത്തി മത്തിശേഖരം ചുളുവിൽ കൈയ്യടക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA