ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തി; ഉമ്മൻചാണ്ടിക്ക് ആദരം

trivandrum-oommen-chandy-honoured
നിയമസഭാ സാമാജികനായി 51 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിക്കുന്ന നിയമസഭാ സെക്രട്ടറി എ.എം.ബഷീർ. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ എന്നിവർ സമീപം.
SHARE

തിരുവനന്തപുരം∙ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായ വ്യക്തിയെന്ന റെക്കോർ‍ഡ് സ്വന്തമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നിയമസഭയുടെ ആദരം. ഉമ്മൻചാണ്ടിയുടെ ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസിൽ നിയമസഭാ സെക്രട്ടറി എ.എം.ബഷീർ എത്തിയാണ് ആദരിച്ചത്. സ്പീക്കറുടെ പഴ്സനൽ സെക്രട്ടറി ടി.മനോഹരൻ നായരും ഒപ്പമുണ്ടായിരുന്നു.

നിയമസഭാ രേഖകൾ പ്രകാരം ഇന്നലെ വരെ 18,729 ദിവസമാണ് ഉമ്മൻചാണ്ടി എംഎൽഎയായി പ്രവർത്തിച്ചത്. പാലാ എംഎൽഎ ആയിരുന്ന കെ.എം.മാണിയുടെ റെകർഡ് ആണ് മറികടന്നത്. പുതുപ്പള്ളിയിലെ ജനങ്ങൾ നൽകിയ അംഗീകാരമാണ് ഇതെന്നും പൂർണ തൃപ്തനാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.‘അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരം എനിക്കു ലഭിച്ചു. ഇനി മത്സരിക്കണമോ എന്നതൊക്കെ തീരുമാനിക്കുന്നതു പാർട്ടിയാണ്’– അദ്ദേഹം വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}