ADVERTISEMENT

തിരുവനന്തപുരം∙ പാണക്കാട് സയ്യിദ് മുഹമ്മദലി  ശിഹാബ് തങ്ങളുടെ നന്മകളും സദ്പ്രവർത്തനങ്ങളും കേരളം എക്കാലവും ഓർക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുസ്‌ലിം ലീഗ് ജില്ലാക്കമ്മിറ്റി  സംഘടിപ്പിച്ച ശിഹാബ് തങ്ങൾ സ്‌മൃതി സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്ക്‌ പാണക്കാട് തങ്ങളിൽ നിന്നു ലഭിച്ച വലിയ പ്രോത്സാഹനം ഉമ്മൻചാണ്ടി അനുസ്മരിച്ചു.ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പ്രഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം സ്മാരക പ്രഭാഷണം നടത്തി. 

സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, എം.എൽ.മാരായ ടി.വി.ഇബ്രാഹിം, കുറക്കോളി മൊയ്‌ദീൻ, ലീഗ് നേതാക്കളായ, ബീമാപള്ളി റഷീദ്, കണിയാപുരം ഹലീം, ചാന്നാങ്കര എം.പി.കുഞ്ഞു, എസ്.എൻ പുരം നിസാർ, പാച്ചല്ലൂർ നജുമുജദ്ദീൻ, എം.കെ.സലീം, എം.എ.കരീം, വിഴിഞ്ഞം റസാഖ്, റാഫി മാണിക്കവിളാകം, അബ്ദുൽ ഹാദി അല്ലാമാ, മൻവിള സെയ്നുദീൻ,  മാഹീൻ അബുബക്കർ, സബീന മാറ്റാപള്ളി, നസീമ ഇല്യാസ്, എന്നിവർ പ്രസംഗിച്ചു. 

പ്രകാശനം ചെയ്തു

ഡോ.എം.നിസാറുദ്ദീൻ എഴുതിയ ‘പലിശയുടെ വേദപുസ്തകം’ എന്ന ഗ്രന്ഥം സ്വാമി ഗുരു രത്നത്തിനു നൽകി ഉമ്മൻചാണ്ടി  പ്രകാശനം ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com