വീടിനോടു ചേർന്ന കൂറ്റൻ സംരക്ഷണ ഭിത്തി നിലം പൊത്തി

trivandrum-wall-demolished
തിരുവനന്തപുരം പാറോട്ടുകോണത്തിനടുത്ത് മതിലിടിഞ്ഞുവീണ് വീടിന്റെ ഒരു ഭാഗം തകർന്നപ്പോൾ. സ്പോർട്സ് കൗൺസിൽ പരിശീലകൻ മാത്യുവിന്റെ വീട്ടിലാണ് അപകടം.
SHARE

തിരുവനന്തപുരം ∙ വീടിനോടു ചേർന്ന കൂറ്റൻ സംരക്ഷണ ഭിത്തി നിലം പൊത്തി.  പാറോട്ടുകോണം പാണൻവിള സ്വദേശി മാത്യുവിന്റെ വീടിനോടു ചേർന്നുള്ള  സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. 17 വർഷം മുൻപാണ് മാത്യു പാണൻവിളയിൽ സ്ഥലം വാങ്ങുന്നത്. തൊട്ടടുത്ത വസ്തുവിന്റെ മണ്ണ് ഇടിയാതിരിക്കാൻ 12 അടി പൊക്കവും 15 അടി നീളവുമുള്ള സംരക്ഷണ ഭിത്തി അന്നേയുണ്ടായിരുന്നു.

അടുത്തുള്ള വസ്തുവിൽ നിന്ന മരത്തിന്റെ വേരിറങ്ങി ഇടയ്ക്ക് മതിലിൽ വിള്ളലുണ്ടായി. ഉള്ളൂർ വില്ലേജ് അധികൃതർക്കുൾപ്പെടെ മാത്യു പരാതി നൽകിയെങ്കിലും മരം പൂർണമായി മുറിച്ചു മാറ്റാൻ വസ്തു ഉടമ തയ്യാറായില്ല. ദിവസം ചെല്ലുന്തോറും വിള്ളൽ വലുതായി. ഇതിനൊപ്പം കനത്ത മഴ കൂടി പെയ്തതോടെ ഇന്നലെ രാവിലെ 7.35 ന് ഭിത്തി നിലം പൊത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}