16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പിടിയിൽ
Mail This Article
×
കാട്ടാക്കട ∙ 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ വെള്ളനാട് കണ്ണേറ്റുമുക്ക് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മഹേഷ്് (33) നെ നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടിയെ പ്രതി വിളിച്ചുകൊണ്ട് പോയി പീഡിപ്പിച്ചു വെന്നാണ് കേസ്. പ്രായം മറച്ചു വച്ച് പ്രതിക്ക് ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകിയതിന് പ്രതിയുടെ പിതാവ് മോഹന(60)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.