ADVERTISEMENT

കർഷകർക്ക് ആദരം

തൊളിക്കോട്∙ കർഷക ദിനത്തിന്റെ ഭാഗമായി തൊളിക്കോട് കൃഷിഭവൻ പരിധിയിലെ  മികച്ച കർഷകരെ ആദരിക്കുന്നു. വിവിധ കർഷകർ അവരവരുടെ  അപേക്ഷകൾ ബുധനാഴ്ച വൈകിട്ട് 3 നു മുൻപായി തൊളിക്കോട് കൃഷിഭവനിൽ എത്തിക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

ഗവ. വനിത ഐടിഐ പ്രവേശനം

കഴക്കൂട്ടം∙ഗവ. വനിത ഐടിഐ കഴക്കൂട്ടം 2022 ലേക്ക് അപേക്ഷ ഓഗസ്റ്റ് 10 വരെ സ്വീകരിക്കും. ഓൺ ലൈൻ ആയി അപേക്ഷിക്കുന്നവർ https\itiadmissions.kerala.gov.in എന്ന സൈറ്റ് കാണുക.

കർഷകരെ ആദരിക്കും

മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്തിൽ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കും. താൽപര്യമുള്ളവർ ബുധനാഴ്ചയ്ക്കു മുൻപ് അപേക്ഷകൾ കൃഷിഭവനിൽ സമർപ്പിക്കണം. ഫോൺ : 9383470139.

അധ്യാപക ഒഴിവുകൾ

വെമ്പായം  ∙ കൊഞ്ചിറ നെടുവേലി ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി , കംപ്യൂട്ടർ ആപ്ലിക്കേഷൻ താൽക്കാലിക ജൂനിയർ അധ്യാപക ഒഴിവുകളിലേക്ക് ബുധനാഴ്ച രാവിലെ 10ന് അഭിമുഖം നടത്തും.

മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

നെയ്യാറ്റിൻകര ∙ കീഴാറൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. 11ന് രാവിലെ 10ന് അഭിമുഖം നടത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com