ADVERTISEMENT

തിരുവനന്തപുരം∙ മുൻ ഗവ.ഉദ്യോഗസ്ഥയെ പട്ടാപ്പകൽ കൊലപ്പെടുത്തി മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ തള്ളിയ സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി ആദം അലി (21) ചെന്നൈ റെയിൽവേ സ്റ്റേഷനിൽ റെയിൽ സുരക്ഷാസേനയുടെ പിടിയിലായി. കൊലപാതകത്തിനു ശേഷം ഇയാൾ ട്രെയിനിൽ രക്ഷപ്പെടാൻ തമ്പാനൂർ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ആദമിന്റെ ചിത്രം സഹിതം സന്ദേശം കൈമാറിയിരുന്നു.

ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട.സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമ (68)യാണ് മോഷണ ശ്രമത്തിനിടെ ഞായറാഴ്ച കൊല്ലപ്പെട്ടത്. ഇവർ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടിൽ വച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ടെന്നു കരുതിയെങ്കിലും പിന്നീടു കണ്ടെടുത്തു. മനോരമയുടെ ഭർത്താവ്  ദിനരാജ് സംഭവസമയത്തു വീട്ടിൽ ഇല്ലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com