ADVERTISEMENT

കാട്ടാക്കട ∙ കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് ഒരു സംഘം യുവാക്കൾ ഏറ്റുമുട്ടി. വൈകിട്ട് ആറോടെയാണ് സംഭവം. ഡിപ്പോ പരിസരത്ത് തുടങ്ങിയ സംഘർഷം പ്രധാന റോഡിലും ഇട റോഡിലും തുടർന്നു. മൊളിയൂർ റോഡ് വരെ സംഘർഷം വ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4പേരെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു വിഭാഗവും കല്ലെറിഞ്ഞും മർദിച്ചും പ്രധാന റോഡിൽ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

മൊളിയൂർ റോഡിനു സമീപത്തെ ഒരു അറവുശാലയിൽ കയറി സംഘത്തിലുണ്ടായിരുന്ന ഒരാൾ കത്തിയുമായി ആക്രമിക്കാൻ വരുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. കാട്ടാക്കട പൊലീസെത്തി സ്ഥലത്ത് നിന്ന് 4 പേരെ കസ്റ്റഡിയിലെടുത്തു. കുറ്റിച്ചൽ,കിള്ളി സ്വദേശികളാണ് സംഘർഷത്തിൽ ഏർപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. പ്ലസ്ടു കഴിഞ്ഞവരാണ് ഇരു സംഘത്തിലും ഉണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. 3 മാസം മുൻപ് ഡിപ്പോ പരിസരത്ത് ഇരു വിഭാഗം ഏറ്റ് മുട്ടി.

അന്ന് ഒരു സ്ഥാപനത്തിന്റെ ചില്ല് ഡോർ തകർന്നു. ഈ കേസിൽ ആരെയും പിടികൂടിയില്ല. കേസെടുത്തതല്ലാതെ തുടർ നടപടി ഉണ്ടായില്ല. ഇതേ തുടർന്ന് രാവിലെ മുതൽ വൈകും വരെ ഡിപ്പോ പരിസരത്ത് പൊലീസിനെ നിയോഗിച്ചിരുന്നു. ഇപ്പോൾ പലപ്പോഴും പൊലീസ് സാനിധ്യം ഇല്ല. ചില കടകൾ കേന്ദ്രീകരിച്ച് തമ്പടിക്കുന്ന സംഘങ്ങളാണ് ഇവിടെ സംഘർഷത്തിൽ ഏർപ്പെടുന്നതെന്നുവ്യാപാരികൾ പരാതിപ്പെടുന്നു. കുട്ടികൾ തമ്മിലുള്ള സംഘർഷത്തിൽ പുറത്ത് നിന്നുള്ളവർ കക്ഷി ചേരുന്നതോടെ വലിയ സംഘർഷത്തിലേക്ക് പോകുന്നത് പതിവാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com